Skip to main content

തേക്ക് തടികളുടെ ചില്ലറ വിൽപ്പന

വീട്ടൂർ സർക്കാർ തടി ഡിപ്പോയിൽ വീട്ടാവശ്യങ്ങൾക്ക് മാത്രമായി നടത്തുന്ന തേക്ക് തടികളുടെ ചില്ലറ വിൽപ്പന ഡിസംബർ 1 ന് രാവിലെ 10ന് ആരംഭിക്കും. ഒരു ഉപഭോക്താവിന് 5 ക്യൂ മീറ്റർ വരെ തടി ലഭിക്കുന്നതാണ്. താല്പര്യമുള്ളവർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും വീട് പണിക്ക് ലഭിച്ച അനുമതിപത്രം, അംഗീകൃത പ്ലാൻ, പാൻ കാർഡ്, ഉപഭോക്താവിൻ്റെ മേൽവിലാസം തെളിയിക്കുന്നതിനുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് എന്നിവയുടെ അസ്സലും പകർപ്പും ഹാജരാക്കേണ്ടതാണ്. ഫോൺ: 0484 2768640, 8547604405, 8547604409, 8547604410
 

date