Skip to main content

വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ നിർമലം "പുതുയുഗ ശുചിത്വ കേരളം" പദ്ധതിക്ക് ആരംഭം

കേരളത്തെ സമ്പൂർണ ശുചിത്വത്തിലേക്കും സുസ്ഥിര മാലിന്യസംസ്‌കരണ ശീലങ്ങളിലേക്കും നയിക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പാക്കുന്ന ’നിർമലം – പുതുയുഗ ശുചിത്വ കേരളം’ പദ്ധതി ആരംഭിച്ച് വടവുകോട് ബ്ലോക്ക് പഞ്ചായത്ത്.
 പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് 
 അമൃത സനൂപ് നിർവഹിച്ചു.

  എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന സന്ദേശത്തോടെ ബ്ലോക്ക് ജംഗ്ഷൻ മുതൽ കോലഞ്ചേരി ടൗൺ വരെ  ശുചീകരിച്ചു. തുടർ ദിവസങ്ങളിൽ  ബ്ലോക്ക് പഞ്ചായത്തിലെ മറ്റു പ്രദേശങ്ങളിലും പദ്ധതി നടപ്പിലാക്കും.

തദ്ദേശ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ, ജനകീയ കൂട്ടായ്മകൾ എന്നിവയുടെ ഏകോപിത ഇടപെടലിലൂടെ സംസ്ഥാനത്തുടനീളം ശുചിത്വ പ്രവർത്തനങ്ങൾക്ക് പുതിയ ചലനശക്തി നൽകുകയാണ് പദ്ധതി ലക്ഷ്യം.

 ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ. ബിജു കെ ജോർജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, മറ്റു ജനപ്രതിനിധികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.

date