Post Category
പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തില്‍ കുടുങ്ങി നാലുവയസുകാരൻ മരിച്ച സംഭവം: ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു
എറണാകുളം പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തില്‍ കുടുങ്ങി നാലുവയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ്റെ ഇടപെടൽ.
മുടിക്കല്‍ വെട്ടിക്കാട്ടുകുന്നിലെ പ്ലൈവുഡ് കമ്പനിയിലാണ് അപകടം നടന്നത്. പശ്ചിമ ബംഗാൾ സ്വദേശികളായ ദമ്പതികളുടെ നാലുവയസ്സുള്ള മകനാണ് ദാരുണമായി മരിച്ചത്.
സംഭവത്തിൽ ജില്ലാ കലക്ടർ, എറണാകുളം റൂറൽ പോലീസ് മേധാവി, ഫാക്ടറീസ് ആൻ്റ് ബോയിലേഴ്സ് വകുപ്പ് ജില്ലാ മേധാവി, വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ, പെരുമ്പാവൂർ മുനിസിപ്പൽ സെക്രട്ടറി എന്നിവരോട് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.
ഈ മേഖലയിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ മക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികൾക്കായി ഇടപെടുമെന്ന് കമ്മീഷൻ അറിയിച്ചു.
date
- Log in to post comments