Skip to main content

*ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി*

ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. കുന്നംകുളം സീനിയർ ഗ്രൗണ്ടിൽ നടന്ന പരിപാടി പ്രൊഫ. സി. രവീന്ദ്രനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ജി. രഘുനാഥ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ. സിമി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. നൗഷാദ്, ബിന്ദു ധർമ്മൻ, കെ. ജയശങ്കർ, സിനി പ്രസാദ്, എം.പി. സജീവ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എൻ. പ്രശാന്തൻ മാസ്റ്റർ, മീന ഷാജൻ, രാഗേഷ് കണിയാംപറമ്പിൽ, ലീല രാമകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ സന്ധ്യ സജിത്ത്, ശിവൻ വാക, കെ.ജെ. ബിപിൻ, ജോയിന്റ് ബി.ഡി.ഒ. ഹുസൈൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date