Skip to main content

ചൊവ്വന്നൂർ ഐ.സി.ഡി.എസ് കാര്യാലയത്തിലേക്ക് വാഹനം വാടകയ്ക്ക്: ടെണ്ടർ ക്ഷണിച്ചു*

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള ചൊവ്വന്നൂർ ഐ.സി.ഡി.എസ് കാര്യാലയത്തിലേക്ക് കരാർ തീയതി മുതൽ ഒരു വർഷത്തേക്ക് വാഹനം (കാർ/ജീപ്പ്) വാടകയ്ക്ക് നൽകുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ടാക്സി പെർമിറ്റുള്ളതും ഏഴ് വർഷത്തിൽ താഴെ കാലപ്പഴക്കമുള്ളതുമായ വാഹനം ഡ്രൈവർ സഹിതം പ്രതിമാസം 1,500 കിലോമീറ്ററിന് 28,000 രൂപ നിരക്കിൽ ഓടുന്നതിനാണ് കരാർ. ടെണ്ടർ ഡിസംബർ ഏഴിന് ഉച്ചയ്ക്ക് രണ്ടിനകം സമർപ്പിക്കണം. ടെണ്ടറിനൊപ്പം വാഹനത്തിന്റെ ആർ.സി ബുക്ക്, ഫിറ്റ്നസ്, പെർമിറ്റ്, ഇൻഷുറൻസ്, പുക പരിശോധനാ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകളും ഉൾപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ചൊവ്വന്നൂർ ഐ.സി.ഡി.എസ് കാര്യാലയവുമായി പ്രവൃത്തി ദിവസങ്ങളിൽ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 04885 223499, 9188959745.

date