Skip to main content
..

 ശിശുദിന വാരാചരണം സമാപിച്ചു

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ തേവള്ളി സര്‍ക്കാര്‍ മോഡല്‍ ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സില്‍ സംഘടിപ്പിച്ച ശിശുദിന വാരാചരണ  സമാപന ചടങ്ങിന്റെ ഉദ്ഘാടനവും വിവിധ മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള പുരസ്‌കാര വിതരണവും എന്‍ കെ പ്രേമചന്ദ്രന്‍ എം പി   നിര്‍വഹിച്ചു. ജില്ലാ സി ഡബ്ല്യൂ സി ചെയര്‍പേഴ്‌സന്‍ പ്രസന്നകുമാരി അധ്യക്ഷയായി. സര്‍ക്കാര്‍ മോഡല്‍ ഹൈസ്‌കൂള്‍ പ്രഥമാധ്യപികയായ ബേബി ചിത്ര കുട്ടികള്‍ക്ക് ശിശുദിന സന്ദേശം നല്‍കി.  ശിശു സംരക്ഷണ ഓഫീസര്‍ നിഷ നായര്‍ ആര്‍, ജെ ജെ ബി അംഗം   സനില്‍ വെള്ളിമണ്‍, വാര്‍ഡ് കൗണ്‍സിലര്‍ ബി  ഷൈലജ, ഫൗസിയ തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

date