‘ഒപ്പം’ വിഭിന്നശേഷി സംഗമം
പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി ‘ഒപ്പം’ വിഭിന്നശേഷി സംഗമം സംഘടിപ്പിച്ചു. വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. സാഹചര്യങ്ങളെ വെല്ലുവിളികളായും അവസരങ്ങളായും സ്വീകരിച്ച് കഴിവുകൾ വളർത്തിയെടുക്കണമെന്നും അതിന് സർക്കാർ ഒപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
തൊണ്ടിയിൽ ഉദയ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ അധ്യക്ഷയായി. ശിശുവികസന പദ്ധതി ഓഫീസർ ബിന്ദു തങ്കപ്പൻ പദ്ധതി വിശദീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബൈജു വർഗീസ്, പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിഷ ബാലകൃഷ്ണൻ, കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡോ. ത്രേസ്യ പോൾ, കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി. പ്രഹ്ളാധൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നവ്യ സുരേഷ്, സിജ സജീവൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ നുരുദ്ദീൻ മുള്ളേരിക്കൽ, ലിസമ്മ ജോസഫ്, ജെയ്ഷ ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ദീപ ഗിരീഷ്, മോഹനൻ കൊളക്കാടൻ, ജിജി ജോയി, ജോണി പാമ്പാടിയിൽ, പി. യശോദ, എം. ഷാജു, ഒ. പ്രസാദ്, വി. ഷീബ, സി. ഗോപാലൻ, പേരാവൂർ ഗ്രാമപഞ്ചായത്ത് അംഗം ആശ മാത്യു, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.ഡി. തോമസ്, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ എം.പി. ആശ, രജിത എന്നിവർ പങ്കെടുത്തു.
- Log in to post comments