Post Category
നിധി ആപ്കെ നികട് 27ന്
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് ഇ എസ് ഐ സിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 'നിധി ആപ്കെ നികട്' നവംബര്‍ 27ന് ഇളമ്പള്ളൂര്‍ കെ എസ് സി ഡി സി ഫാക്ടറി നമ്പര്‍ 20-ല്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ നടക്കും. ഇതിന്റെ ഭാഗമായി രാവിലെ 11ന് സ്ഥാപന മാനേജര്‍മാര്‍ക്കായി ഇ പി എഫ് വിഷയങ്ങളെക്കുറിച്ചുള്ള ശില്‍പ്പശാലയും നടക്കും. പരാതികള്‍ പരിഹരിക്കുന്നതിനും പുതിയ പദ്ധതികളെക്കുറിച്ചുള്ള സഹായങ്ങള്‍ നേടുന്നതിനും അവസരം ഉണ്ടാകും.
date
- Log in to post comments