ശാസ്ത്രപഥം 9.0 ശില്പശാലയ്ക്ക് തുടക്കം
കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെയും(കെ -ഡിസ്ക് )സമഗ്ര ശിക്ഷാ കേരളയുടെയും(എസ് എസ് കെ ) നേതൃത്വത്തിൽ യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം (വൈ ഐ പി) ശാസ്ത്രപഥം 9.0 ദ്വിദിന ഡിസൈൻ തിങ്കിങ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കണ്ണുർ ബിആർസിയിൽ നടന്ന പരിപാടി ടി ഒ മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ല പ്രൊജക്റ്റ് കോർഡിനേറ്റർ എം സി ഹാഷിം
അധ്യക്ഷനായി.
നിത്യജീവിതത്തിലും സമൂഹത്തിലും നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് ശാസ്ത്രീയവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിദ്യാർത്ഥികൾ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളെ മികച്ച ഉൽപ്പന്നങ്ങളായോ സേവനങ്ങളായോ വികസിപ്പിക്കുന്നതിന് വിദഗ്ധരുടെ നേതൃത്വത്തിൽ പരിശീലനവും സാങ്കേതിക സഹായവും ദ്വിദിന ഡിസൈൻ തിങ്കിങ് പരിശീലന ക്യാമ്പിൽ നൽകും.
ജില്ലാ പ്രോഗ്രാം ഓഫീസർ പി ബഷീർ,കണ്ണൂർ നോർത്ത് എ ഇ ഒ എൻ സുജിത്,കണ്ണൂർ നോർത്ത് ബി പി സി കെ പി സുനിൽകുമാർ,
കണ്ണൂർ നോർത്ത് സിആർസിസി എം സി രേഷ് കുമാർ, ട്രൈനെർ അനീഷ് കെ മാണി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
- Log in to post comments