Post Category
സ്പോട്ട് അഡ്മിഷൻ
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന 2026-27 അധ്യയന വർഷത്തെ ആയുർവേദ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സിൽ വിവിധ കോളജുകളിൽ ഒഴിവുള്ള സർക്കാർ മെറിറ്റ് സീറ്റുകളിലേക്ക് നവംബർ 30 ന് അതാത് കോളേജുകളിൽ വെച്ച് സ്‌പോട്ട് അഡ്മിഷൻ നടത്തും. എൽബിഎസ് മുഖാന്തിരം അപേക്ഷ സമർപ്പിച്ച് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്ക് സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. ഒഴിവുള്ള സീറ്റുകളുടെ വിവരം എല്ലാ സർക്കാർ/എയ്ഡഡ്/സ്വാശ്രയ ആയുർവേദ കോളജുകളിൽ നിന്നും പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് നടത്തുന്ന സ്ഥാപനങ്ങളിൽ നിന്നും അറിയാം.
പി.എൻ.എക്‌സ്. 4921/2026
date
- Log in to post comments