പോളിയോ തുള്ളി മരുന്ന് വിതരണം ഇന്ന് (നവംബർ 22) -96972 കുട്ടികൾക്കായി 1305 ബൂത്തുകൾ സജ്ജം
പൾസ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ഭാഗമായി ജില്ലയിലെ അഞ്ചു വയസ്സിന് താഴെ പ്രായമുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഇന്ന് (നവംബർ 22) പോളിയോ പ്രതിരോധ വാക്സിൻ നൽകും. ജില്ലയിൽ അഞ്ചു വയസ്സിന് താഴെ പ്രായമുള്ള 96972 കുട്ടികൾക്ക് തുള്ളി മരുന്ന് വിതരണത്തിനായി 1305 ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. രാവിലെ 8 മണി മുതൽ വൈകുന്നേരം 5 വരെയാണ് തുള്ളി മരുന്ന് വിതരണം. അംഗനവാടികൾ, വായനശാല, ക്ലബ്ബ്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ബോട്ട് ജെട്ടി എന്നിവിടങ്ങളിലും ബൂത്തുകൾ പ്രവർത്തിക്കും. ബസ്, ട്രെയിൻ യാത്രക്കാർക്കായി റെയിൽവേ സ്റ്റേഷൻ, ബസ്സ് സ്റ്റാൻഡ് തുടങ്ങിയ ഇടങ്ങളിൽ 24 ട്രാൻസിറ്റ് ബൂത്തുകളും സജ്ജമാക്കി.
അതിഥി തൊഴിലാളികൾ കൂടുതലായുള്ള ഇടങ്ങൾ, എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലേക്ക് 4 മൊബൈൽ യൂണിറ്റുകളുടെ സേവനവും ഉറപ്പാക്കി. കൃപാസനം, ചെങ്ങന്നൂർ എന്നിവിടങ്ങളിലും ബൂത്തുകൾ ക്രമീകരിച്ചിട്ടുണ്ട്. ഏതെങ്കിലും കാരണത്താൽ തുള്ളിമരുന്ന് നൽകാൻ കഴിയാത്ത കുട്ടികൾക്ക് നവംബർ 23, 24 തിയതികളിൽ പോളിയോ തുള്ളി മരുന്ന് ലഭ്യമാക്കും
- Log in to post comments