Post Category
പ്രയുക്തി പ്ലേസ്മെന്റ് ഡ്രൈവ്
മാവേലിക്കര ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രയുക്തി പ്ലേസ്മെന്റ് ഡ്രൈവ് നവംബർ 26-ന് മാവേലിക്കര മിനി സിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിലുള്ള കോൺഫറൻസ് ഹാളിൽ നടക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ എഴുനൂറ്റി അൻപതോളം ഒഴിവുകളിലേക്കാണ് അവസരം. എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി, പി.ജി, ഡിപ്ലോമ, ഐ ടി ഐ എന്നീ യോഗ്യതയുള്ള 20 നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. രാവിലെ 10 ന് റിപ്പോർട്ട് ചെയ്യണം. സൗജന്യ രജിസ്ട്രേഷന്: https://forms.gle/aaumB4e9XxtoDLVa7
ഫോൺ: 0479-2344301 , 9446765246
date
- Log in to post comments