Post Category
കുഴല്‍ കിണര്‍ നിര്‍മാണം: രജിസ്ട്രേഷന്‍ നിര്‍ബന്ധം
കുഴല്‍ കിണര്‍, ട്യൂബ് വെല്‍, ഫില്‍ട്ടര്‍ പോയിന്റ്, ഹാന്‍ഡ് ബോര്‍ എന്നിവ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഏജന്‍സികള്‍ക്കും ഉപയോഗിക്കുന്ന റിഗ്ഗു കള്‍ക്കും ഭൂജലവകുപ്പ് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി. ജില്ലാ ഓഫീസുകളില്‍ റിഗ്ഗുകളും ഏജന്‍സികളും രജിസ്റ്റര്‍ ചെയ്യുകയും ഓരോ വര്‍ഷവും പുതുക്കുകയും വേണം. അനുമതിയില്ലാതെ ഡ്രില്ലിങ് നടത്തുന്ന ഏജന്‍സികള്‍ക്കും റിഗ്ഗുകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കും. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവര്‍ത്തിച്ചാല്‍ ഒരു ലക്ഷം രൂപ പിഴ ഈടാക്കും. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയ ശേഷം മാത്രമേ ഡ്രില്ലിങ് ജോലികള്‍ നടത്താവൂ എന്ന് ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0474-2790313.
date
- Log in to post comments