Skip to main content

എസ്.സി പ്രൊമോട്ടർ നിയമനം: കൂടിക്കാഴ്ച നവംബർ 25, 26 തീയതികളിൽ

പട്ടികജാതി വികസന വകുപ്പിന് കീഴിൽ ജില്ലയിലെ വിവിധ ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലേക്കുള്ള എസ്.സി പ്രൊമോട്ടർ നിയമനത്തിനുള്ള കൂടിക്കാഴ്ച നവംബർ 25, 26 തീയതികളിൽ നടക്കും. അയ്യന്തോൾ സിവിൽ സ്റ്റേഷനിലെ താഴത്തെ നിലയിലുള്ള അനക്സ് ഹാളിലാണ് അഭിമുഖം ക്രമീകരിച്ചിരിക്കുന്നത്.

നവംബർ 25-ന് മാള, പുഴയ്ക്കൽ, അന്തിക്കാട്, ചാവക്കാട്, വടക്കാഞ്ചേരി, മുല്ലശ്ശേരി, കൊടകര, ഇരിങ്ങാലക്കുട ബ്ലോക്കുകളിലെയും കുന്നംകുളം, ഗുരുവായൂർ മുനിസിപ്പാലിറ്റികളിലെയും തൃശ്ശൂർ കോർപ്പറേഷനിലെയും ഓഫീസുകളിലേക്കുള്ള കൂടിക്കാഴ്ച നടക്കും. നവംബർ 26-ന് ചൊവ്വന്നൂർ, മതിലകം, ചേർപ്പ്, വെള്ളാങ്ങല്ലൂർ, പഴയന്നൂർ, തളിക്കുളം, ചാലക്കുടി, ഒല്ലൂക്കര ബ്ലോക്കുകളിലെയും ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റികളിലെയും ഓഫീസുകളിലേക്കുള്ള ഉദ്യോഗാർത്ഥികൾക്കാണ് അഭിമുഖം.

നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയൽ രേഖയും സഹിതം കൃത്യസമയത്ത് ഹാജരാകണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.
 

date