Post Category
കരാര്‍ നിയമനം
മൃഗസംരക്ഷണ വകുപ്പ് ഇടുക്കി ജില്ലയില്‍ നടപ്പിലാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി പാരാവെറ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ വഴി നിയമനം നടത്തുന്നു. കട്ടപ്പന, ദേവികുളം ബ്ലോക്കുകളിലേക്കാണ് നിയമനം. ഇടുക്കി തൊടുപുഴയില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നവംബര്‍ 24-ന് രാവിലെ 11.00 മണിക്ക് ഇന്റര്‍വ്യൂ നടക്കും.
വി.എച്ച്.എസ്.ഇ പാസ്സായതിനൊപ്പം കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയില്‍ നിന്നും ലഭിച്ച 'വെറ്ററിനറി ലബോറട്ടറി ടെക്നിക്സ്, ഫാര്‍മസി ആന്‍ഡ് നഴ്സിംഗ്, സ്റ്റൈപ്പന്‍ഡറി ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം, സ്മാര്‍ട്ട് ഫോണ്‍ കൈവശമുള്ളവരും ഉപയോഗിക്കാന്‍ അറിയുന്നവരുമായിരിക്കണം.
date
- Log in to post comments