Skip to main content

ജില്ലാതല പ്രൊബേഷന്‍ പക്ഷാചരണത്തിന് നവംബര്‍ 25ന് തുടക്കം

ഇടുക്കി ജില്ലാതല പ്രൊബേഷന്‍ പക്ഷാചരണത്തിന്റെ ഭാഗമായി കോടതി, ജയില്‍, പോലീസ്, പ്രോസിക്യൂഷന്‍, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഉദ്ഘാടനവും അവബോധ ക്ലാസും നവംബര്‍ 25ന് നടക്കും. രാവിലെ 10ന് പീരുമേട് സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടി ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഉദ്ഘാടനം ചെയ്യും.

ജില്ലാ സിവില്‍ ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയുമായ എന്‍.എന്‍. സിജി അധ്യക്ഷത വഹിക്കും. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കാര്‍ത്തിക് സാരംഗന്‍ മുഖ്യപ്രഭാഷണം നടത്തും.

ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ വി.കെ. മായമോള്‍, ന്യായാധികാരി ഗ്രാമന്യായാലയം, ടി.എല്‍.എസ്.സി ചെയര്‍മാന്‍ വി.പി. കൃഷ്ണനുണ്ണി, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഐ.എസ്. അശ്വതി, പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേഷ്, കട്ടപ്പന ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് റെജി എം. കുന്നിപ്പറമ്പന്‍, പീരുമേട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ജോഷി പോള്‍, പീരുമേട് തഹസില്‍ദാര്‍ ജോജോ വി. സെബാസ്റ്റ്യന്‍, പീരുമേട് സബ് ജയില്‍ സൂപ്രണ്ട് ടി.എന്‍. സദാനന്ദന്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. അഖില്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസിലെ പ്രൊബേഷന്‍ അസിസ്റ്റന്റ് അഖില്‍ എബ്രഹാം തുടങ്ങിയവര്‍ പങ്കെടുക്കും.

'പ്രൊബേഷന്‍ നിയമം: നീതിന്യായ വീക്ഷണവും സാമൂഹിക പുനരധിവാസ സാധ്യതകളും' എന്ന വിഷയത്തില്‍ അവബോധ ക്ലാസും സംഘടിപ്പിക്കും.
 

date