Post Category
*ലാബ് ടെക്നിഷ്യൻ, ലാബ് അസിസ്റ്റന്റ് നിയമനം*
വാളാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നിഷ്യൻ, ലാബ് അസിസ്റ്റന്റ് തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. 18 മുതൽ 40 വയസ്സുവരെയാണ് പ്രായപരിധി. ലാബ് ടെക്നിഷ്യൻ തസ്തികയിലേക്ക് ബി.എസ്.സി -എം.എൽ.ടി, ഡിപ്ലോമ ഇൻ എം.എൽ.ടി യോഗ്യതയും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും നിർബന്ധമാണ്. ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് വി.എച്ച്.എസ്.ഇ എം.എൽ.ടി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തവിഞ്ഞാൽ പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകള്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം നവംബർ 26ന് രാവിലെ 10 ന് തവിഞ്ഞാൽ പഞ്ചായത്ത് ഹാളിൽ അഭിമുഖത്തിന് എത്തണം. ഫോൺ :04935 266586
date
- Log in to post comments