Skip to main content

ഡെപ്യൂട്ടേഷൻ നിയമനം

        സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിലുള്ള ആലപ്പുഴ, കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിലുകളിൽ ഒഴിവുള്ള സെക്രട്ടറി തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള ഗവൺമെന്റ് സെക്രട്ടേറിയറ്റ് സർവീസിലെ സെക്ഷൻ ഓഫീസറുടെ പദവിയിലോ അല്ലെങ്കിൽ വിവിധ വകുപ്പുകളിൽ സമാന പദവികളിലോ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. നിർദിഷ്ട അപേക്ഷ ഫോമിൽ മാതൃവകുപ്പിൽ നിന്നുള്ള നിരാക്ഷേപപത്രം സഹിതമുള്ള അപേക്ഷ നവംബർ 30 വൈകുന്നേരം അഞ്ചിനകം സെക്രട്ടറി, കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ, തിരുവനന്തപുരം – 695001 വിലാസത്തിൽ ലഭ്യമാക്കണം. വിവരങ്ങൾക്ക് സംസ്ഥാന സ്പോർട്സ് കൗൺസിൽ ഓഫീസിൽ നേരിട്ടോ 0471-2330167 എന്ന നമ്പരിലോ ബന്ധപ്പെടാം.

പി.എൻ.എക്‌സ്. 4934/2026

date