*കൈത്തറി പ്രചാരണത്തിന് ജില്ലാതല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു*
കൈത്തറി മേഖലയിലെ പ്രാധാന്യം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും കൈത്തറി ഉത്പന്നങ്ങളുടെ പ്രചാരണം ശക്തിപ്പെടുത്തുന്നതിനുമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജില്ലാതല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. എൽ.പി. വിഭാഗത്തിൽ സുൽത്താൻ ബത്തേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി തൃത്വ ഒന്നാം സ്ഥാനം നേടി. ജി.എച്ച്.എസ്. നെല്ലാറച്ചാലിലെ എൻ.എസ് സാധിക രണ്ടാം സ്ഥാനവും ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പി. ആഷി മൂന്നാം സ്ഥാനവും നേടി. യു.പി. വിഭാഗത്തിൽ എ.യു.പി. സ്കൂൾ പടിഞ്ഞാറത്തറയിലെ രൂപിക രഞ്ജിത്തിനാണ് ഒന്നാം സ്ഥാനം. എൻ.എസ്.എസ്.എച്ച്.എസ്.എസ്. കൽപ്പറ്റയിലെ എൻ. ആർദ്രദർശന രണ്ടാം സ്ഥാനവും ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ആൽഡ്രിസ് ഷിജോ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ്. പനംകണ്ടി കരണിയിലെ കെ. അഫ്നാൻ ഒന്നാം സ്ഥാനവും എം.ജി.എം.എച്ച്.എസ്.എസ്. മാനന്തവാടിയിലെ കെ.എസ് ആയിഷ അഫ്രിൻ രണ്ടാം സ്ഥാനവും ജി.എം.എച്ച്.എസ്.എസ്. വെള്ളമുണ്ടയിലെ കെ.എ ആരവ് മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് കൈത്തറി ആൻഡ് ടെക്സ്റ്റൈൽ ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന സംസ്ഥാനതല ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കാനാകും.
മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ സുരേഷ് മത്സരം ഉദ്ഘാടനം ചെയ്തു. രോഹിത് നന്ദകുമാർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി രജിസ്ട്രാർ കെ.കെ. ശ്രീജിത്ത്, പി.ഡി. രാജിമോൾ എന്നിവർ സംസാരിച്ചു. മത്സരത്തില്‍ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 300 ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.
- Log in to post comments