Skip to main content

നിയമസഭസമിതി യോഗം: 25ന് അഗളിയിൽ

          കേരളനിയമസഭയുടെ പട്ടികജാതി-പട്ടികവർഗ ക്ഷേമം സംബന്ധിച്ച കമ്മിറ്റി നവംബർ 25  രാവിലെ 10.30ന് പാലക്കാട് അഗളി മിനി സിവിൽസ്റ്റേഷൻ കോൺഫറൻസ് ഹാളിൽ യോഗം ചേരും. അട്ടപ്പാടി മേഖലയിൽ നിന്ന് കമ്മിറ്റിക്ക് ലഭിച്ചതും കമ്മിറ്റിയുടെ പരിഗണനയിലുള്ളതുമായ ഹർജികളിന്മേൽ ഹർജിക്കാരുമായും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും. പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ സംബന്ധിച്ച് വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും ഹർജികൾ / നിവേദനങ്ങൾ സ്വീകരിക്കുകയും തുടർന്ന് അട്ടപ്പാടിയിലെ ആദിവാസി ഉന്നതികൾ സന്ദർശിക്കുകയും ചെയ്യും. കമ്മിറ്റി മുമ്പാകെ ഹർജികളും നിവേദനങ്ങളും സമർപ്പിക്കുവാൻ താല്പര്യമുള്ളവർക്ക് കമ്മിറ്റി ചെയർപേഴ്‌സണെ അഭിസംബോധന ചെയ്ത് തയ്യാറാക്കിയ ഹർജി / നിവേദനങ്ങൾ യോഗത്തിൽ നേരിട്ട് സമർപ്പിക്കാം.

പി.എൻ.എക്‌സ്. 4935/2026

date