Skip to main content

സംസ്ഥാന പുരസ്കാര ജേതാക്കളായ അങ്കണവാടി പ്രവർത്തകരെ ആദരിച്ചു

 

സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിൽ 2025–26 വർഷത്തെ മികച്ച അങ്കണവാടി വർക്കറായി തിരഞ്ഞെടുക്കപ്പെട്ട കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിലെ 42-ാം നമ്പർ അങ്കണവാടി വർക്കർ ഷീല ടീച്ചറെയും മികച്ച ഐ.സി.ഡി.എസ് സൂപ്പർവൈസറായി തിരഞ്ഞെടുക്കപ്പെട്ട അനില ശശിധരനെയും കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ആദരിച്ചു.

​ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. രാധാകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ലജിത തിലകൻ, ഗ്രാമപഞ്ചായത്ത് സ്ഥിരംk സമിതി അധ്യക്ഷനായ
​ ആർ. അശ്വിൻ, കെ.വി. വിജിമോൾ, ജി. മുരളി,  പഞ്ചായത്തംഗങ്ങളായ പി. മുരളി, എം.കെ. സജി, എ.ഡി.എസ് സെക്രട്ടറി സോമ തുടങ്ങിയവർ പങ്കെടുത്തു.

date