Skip to main content

സ്കൂൾ കായികമേള: മാധ്യമ അവാർഡിന് അപേക്ഷിക്കാം

          ഒക്ടോബർ 25 മുതൽ 31 വരെ കോഴിക്കോട് നടന്ന 68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയുടെ മാധ്യമ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. മികച്ച പത്ര റിപ്പോർട്ടർ, വാർത്താചിത്രം, ടെലിവിഷൻ റിപ്പോർട്ടർ, ഛായാഗ്രാഹകൻ, അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലെ സമഗ്ര കവറേജ് വിഭാഗങ്ങളിൽ എൻട്രികൾ സമർപ്പിക്കാം.

          ഓരോ വിഭാഗത്തിലും വ്യക്തിയോ സ്ഥാപനമോ അയക്കുന്ന എൻട്രികൾ പരമാവധി രണ്ടെണ്ണമായിരിക്കണം. മത്സര വിഭാഗം രേഖപ്പെടുത്തിയ എൻട്രികൾ സീൽ ചെയ്ത് നേരിട്ടോ പോസ്റ്റ് മുഖേനയോ സ്‌പോർട്‌സ് ഓർഗനൈസർ, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം - 695014 വിലാസത്തിൽ സമർപ്പിക്കാം, സീൽ ചെയ്ത കവറിന് പുറത്ത് മത്സര വിഭാഗം വ്യക്തമായി രേഖപ്പെടുത്തണം. ശബ്ദ റിപ്പോർട്ടിങ്ങിനുള്ള എൻട്രി ദൈർഘ്യം പരമാവധി 15 മിനിറ്റായിരിക്കണം. മികച്ച വാർത്താചിത്രത്തിന് ഒറിജിനൽ ഫോട്ടോഗ്രാഫ്, പത്രത്തിന്റെ ഒറിജിനൽ എന്നിവ സമർപ്പിക്കണം. എല്ലാ വിഭാഗത്തിലും പ്രത്യേകം എൻട്രികൾ ആവശ്യമാണ്. അച്ചടി മാധ്യമ വിഭാഗം ഒഴികെ ഡിജിറ്റൽ ഫോർമാറ്റിലുള്ള എൻട്രികൾ (വീഡിയോ/ഓഡിയോ) പെൻഡ്രൈവിൽ ലഭ്യമാക്കണം. ഡിസംബർ 10നകം എൻട്രികൾ ലഭ്യമാക്കണം.

പി.എൻ.എക്‌സ്. 4948/2026

date