Skip to main content

ആസാപ് സൗജന്യ മെഗാ തൊഴിൽമേള

ആസാപ് കേരളയുടെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ കുറുപ്പംപടിയിലെ ആസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നവംബർ 28-ന് സൗജന്യ മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു. രാവിലെ 10.30 മുതൽ ആരംഭിക്കുന്ന തൊഴിൽമേളയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പത്തോളം പ്രമുഖ കമ്പനികൾ പങ്കെടുക്കും.
എസ്.എസ്.എൽ.സി, ഐ.ടി.ഐ, പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി, ബിരുദാനന്തര ബിരുദം തുടങ്ങി വിവിധ വിദ്യാഭ്യാസ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾക്ക് തൊഴിൽമേളയിൽ പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യതയ്ക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴിൽ അവസരങ്ങൾ കണ്ടെത്തുന്നതിനും കമ്പനികളുടെ പ്രതിനിധികളുമായി നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കുന്നതിനും അവസരമുണ്ടാകും.
തൊഴിൽ അന്വേഷിക്കുന്ന യുവജനങ്ങൾക്ക് മികച്ച തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനും തൊഴിൽദാതാക്കളെയും ഉദ്യോഗാർത്ഥികളെയും ഒരേ വേദിയിൽ എത്തിക്കുന്നതിനുമാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അന്നേദിവസം രാവിലെ 10.30-ന് ആസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരണം. ഓൺലൈൻ രജിസ്ട്രേഷനും സ്പോട്ട് രജിസ്ട്രേഷനും ഉള്ള സൗകര്യമുണ്ടാകും. ഓൺലൈൻ രജിസ്ട്രേഷൻ നടത്താത്തവർ മുൻകൂട്ടി നൽകിയിട്ടുള്ള കോൺടാക്ട് നമ്പറുകളിൽ ബന്ധപ്പെട്ട് രജിസ്ട്രേഷൻ ഉറപ്പാക്കണം. തൊഴിൽമേളയിൽ പങ്കെടുക്കുന്നതിന് യാതൊരു ഫീസും ഈടാക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾക്ക് 9495999729, 9495999628 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

date