Post Category
സ്കൂൾ കലോത്സവം: മീഡിയ സ്റ്റാളുകൾക്ക് അപേക്ഷ ക്ഷണിച്ചു
65-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് മാധ്യമങ്ങൾക്ക് സ്റ്റാളുകൾ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2027 ജനുവരി 4 മുതൽ 8 വരെ എറണാകുളത്തെ വിവിധ വേദികളിലായാണ് കലോത്സവം നടക്കുന്നത്. മറൈൻ ഡ്രൈവ് മൈതാനമാണ് പ്രധാന വേദി.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ അംഗീകാരമുള്ള ദൃശ്യ, ശ്രാവ്യ, അച്ചടി, ഓൺലൈൻ മാധ്യമങ്ങൾക്കാണ് സ്റ്റാളുകൾ അനുവദിക്കുക. താൽപര്യമുള്ള മാധ്യമങ്ങൾ അതത് ബ്യൂറോ ചീഫിന്റെ കത്ത് സഹിതം ഡിസംബർ 23ന് വൈകിട്ട് അഞ്ചിന് മുമ്പായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ തപാൽ മുഖേനയോ നേരിട്ടോ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നൽകാം. സ്റ്റാളുകളുടെ അലോട്ട്മെന്റ് സംബന്ധിച്ച വിവരം പിന്നീട് അറിയിക്കും.
date
- Log in to post comments