Skip to main content

ഡിപ്ലോമ ഇൻ അപ്ലൈഡ് കൗൺസലിംഗ് പ്രോഗ്രാമിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു*

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2027 ജനുവരി സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ അപ്ലൈഡ് കൗൺസലിംഗ് കോഴ്‌സിന് ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന യോഗ്യത. വിദൂരവിദ്യാഭ്യാസ രീതിയിൽ നടത്തപ്പെടുന്ന കോഴ്‌സിന് ഒരു വർഷമാണ് കാലാവധി. സ്വയംപഠന സാമഗ്രികൾ, സമ്പർക്ക ക്ലാസുകൾ, പ്രാക്ടിക്കൽ ട്രെയിനിംഗ് എന്നിവ കോഴ്‌സിൽ ചേരുന്നവർക്ക് ലഭിക്കും.

തൃശ്ശൂർ എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജാണ് ജില്ലയിലെ പഠനകേന്ദ്രം. താത്പര്യമുള്ളവർക്ക് https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31. വെബ്സൈറ്റ് : www.srccc.in.
ഫോൺ: 6282880280, 8921272179.

date