Skip to main content

കാര്‍ഷിക യന്ത്രോപകരണ സര്‍വീസ് ക്യമ്പ്  

കര്‍ഷകരുടെ കൈവശമുള്ള കാര്‍ഷിക യന്ത്രോപകരണങ്ങളുടെ സമയബന്ധിതമായ അറ്റകുറ്റപ്പണിയും പ്രവര്‍ത്തനക്ഷമതയും ഉറപ്പാക്കുന്നതിന് കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 11 ബ്ലോക്കുകളിലും കാര്‍ഷിക യന്ത്രോപകരണ സര്‍വീസ് ക്യാമ്പുകള്‍ ആരംഭിക്കും. 2026-27 വാര്‍ഷിക പദ്ധതിയിലെ ഫാം യന്ത്രവത്കരണത്തിനുള്ള സഹായം എന്ന ഘടകത്തില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കാര്‍ഷിക യന്ത്രങ്ങള്‍ അറ്റകുറ്റപ്പണി നടത്താന്‍ ആഗ്രഹിക്കുന്ന കര്‍ഷക സംഘങ്ങള്‍ക്കും വ്യക്തികള്‍ക്കും അപേക്ഷിക്കാം. നിബന്ധനകള്‍ക്ക് വിധേയമായി 1000 രൂപവരെയുള്ള അറ്റകുറ്റപ്പണികള്‍ സൗജന്യമാണ്.  1000 രൂപയ്ക്ക് മുകളില്‍ വരുന്ന അറ്റകുറ്റപ്പണിക്ക് 25 ശതമാനം വരെ (പരമാവധി 5000രൂപ) ലഭിക്കും.  

അപേക്ഷകള്‍ അടുത്തുള്ള കൃഷി ഭവന്‍, കൊല്ലം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ കാര്യലയം, https://fmc.kerala.gov.in  എന്നിവ മുഖേന നവംബര്‍ 26നകം സമര്‍പ്പിക്കണം. അപേക്ഷകര്‍ക്ക് കതിര്‍ ഐഡി ഉണ്ടായിരിക്കണം.  കതിര്‍ ഐഡി ഇല്ലാത്തവര്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ്  ഹാജരാക്കണം.
വിവരങ്ങള്‍ക്ക് ഇത്തിക്കര, മുഖത്തല, ചിറ്റുമല, ശാസ്താംകോട്ട, ഓച്ചിറ, ചവറ, കൊട്ടാരക്കര, വെട്ടിക്കവല, പത്തനാപുരം, അഞ്ചല്‍, ചടയമംഗലം എന്നീ ബ്ലോക്കുകളിലെ അതത് കൃഷിഭവനുകളുമായോ കൊല്ലം കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ കാര്യാലയവുമായോ ബന്ധപ്പെടാം.   ഫോണ്‍: 7907502459, 9746279820.
 

 

date