Post Category
സൗജന്യ തൊഴില്‍ പരിശീലനം
കൊട്ടാരക്കര കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജൂനിയര്‍ ബ്യൂട്ടി പ്രാക്ടീഷണര്‍ (35 ദിവസം) പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 നും 50 നും ഇടയില്‍ പ്രായമുള്ളവരും സ്വന്തമായി സംരംഭം തുടങ്ങാന്‍ താത്പര്യമുള്ളവരാകണം. പരിശീലനം, ഭക്ഷണം, താമസം തുടങ്ങിയവ സൗജന്യമാണ്. ആധാര്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഡയറക്ടര്‍, കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്, പി എം ജവാഹര്‍ നവോദയ വിദ്യാലയത്തിനു സമീപം ഇറ്റിസി പി.ഒ., കൊട്ടാരക്കര, പിന്‍- 691531 എന്ന വിലാസത്തില്‍ നവംബര്‍ 25നകം ബന്ധപ്പെടണം. ഫോണ്‍: 0474-2537141, 9495245002, 8943723522, 9809976648.
date
- Log in to post comments