*വികസിത് ഭാരത് യൂത്ത് പാർലമെന്റ്: പ്രസംഗ മത്സരത്തിൽ അസിൻ പി. ജോയി വിജയി*
കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള മേരാ യുവ ഭാരത് വയനാടിന്റെയും മാനന്തവാടി ഗവ കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെയും സംയുക്താഭിമുഖ്യത്തിൽ വികസിത് ഭാരത് യൂത്ത് പാർലമെന്റ് പരിപാടിയുടെ ഭാഗമായി പ്രസംഗ മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ അസിൻ പി. ജോയി ഒന്നാം സ്ഥാനവും അഞ്ജലി കൃഷ്ണ രണ്ടാം സ്ഥാനവും സന ഹുസൈൻ മൂന്നാം സ്ഥാനവും നേടി. മൂന്ന് പേരും സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി.
എം.എൽ.എ ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സിനുമോൾ തോമസ് അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ പരിപാടിയിൽ വിതരണം ചെയ്തു. മേരാ യുവ ഭാരത് ജില്ലാ യൂത്ത് ഓഫീസർ സ്റ്റെഫി ആൻ ഫിലിപ്പ്, എൻ.എസ്.എസ് ജില്ലാ കോ ഓർഡിനേറ്റർ കെ. ഷിജി, പ്രോഗ്രാം ഓഫീസർ കെ.എസ് വിജയലക്ഷ്മി, മൈ ഭാരത് പ്രതിനിധികളായ കെ.എ.അഭിജിത്ത്, ജിതിൻ ബാബു, നാഷണൽ യൂത്ത് വളണ്ടിയർമാരായ ടി.ബി ഷിബിൻ, വി.എസ്.അഭിനന്ദ്, വിദ്യാർഥി പ്രതിനിധി മുഫീദ, പ്രജിത്ത് പ്രദീപൻ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments