മുഖ്യമന്ത്രി വി.ഡി. സതീശൻ ക്രിസ്മസ് - ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി പ്രകാശനം നവംബർ 26ന് നിർവഹിക്കും
* 25 കോടി ഒന്നാം സമ്മാനം; 7,66,992 സമ്മാനങ്ങൾ
* ടിക്കറ്റ് വിൽപ്പന നവംബർ 28ന് ആരംഭിക്കും
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് - ന്യൂ ഇയർ ബംബർ 2027 ഭാഗ്യക്കുറിയുടെ ടിക്കറ്റ് പ്രകാശനം നവംബർ 26ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. രാവിലെ 9.30ന് മുഖ്യമന്ത്രിയുടെ ചേംബറിൽ നടക്കുന്ന ചടങ്ങിൽ അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ കെ ഇമ്പശേഖർ എന്നിവർ പങ്കെടുക്കും.
ഒന്നാം സമ്മാനമായി 25 കോടി രൂപ നൽകുന്ന ക്രിസ്മസ് - ന്യൂ ഇയർ ബംബർ 2027 ഭാഗ്യക്കുറിയിൽ ആകെ 7,66,992 സമ്മാനങ്ങളാണുള്ളത്. 450 രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റ് വിൽപ്പന നവംബർ 28ന് ആരംഭിക്കും. നറുക്കെടുപ്പ് 2027 ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത് നടക്കും.
സമ്മാനഘടന
ഒന്നാം സമ്മാനം - 25 കോടി രൂപ
രണ്ടാം സമ്മാനം - ഒരു കോടി രൂപ വീതം 24 പേർക്ക് (ഓരോ സീരീസിലും രണ്ട് സമ്മാനം)
മൂന്നാം സമ്മാനം - 10 ലക്ഷം രൂപ വീതം 24 പേർക്ക് (ഓരോ സീരീസിലും രണ്ട് സമ്മാനം)
നാലാം സമ്മാനം - 5 ലക്ഷം രൂപ വീതം 24 പേർക്ക് (ഓരോ സീരീസിലും രണ്ട് സമ്മാനം)
അഞ്ചാം സമ്മാനം - ഒരു ലക്ഷം രൂപ വീതം 108 പേർക്ക്
5,000 രൂപ വീതം - 32,400 പേർക്ക്
2,000 രൂപ വീതം - 60,480 പേർക്ക്
1,000 രൂപ വീതം - 1,10,160 പേർക്ക്
600 രൂപ വീതം - 2,72,160 പേർക്ക്
500 രൂപ വീതം - 2,91,600 പേർക്ക്
സമാശ്വാസ സമ്മാനം - ഒരു ലക്ഷം രൂപ വീതം 11 പേർക്ക്
കൂടാതെ ഒരോ 50 ടിക്കറ്റിനും 50 രൂപ സെയിൽസ് ഇൻസെന്റീവും സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വിൽക്കുന്ന അംഗീകൃത ഏജന്റുമാർക്ക് യഥാക്രമം 50000, 35,000 , 20,000 രൂപ സ്പെഷ്യൽ ഇൻസെന്റീവും ജില്ലാ തലത്തിൽ യഥാക്രമം 5000, 2500 രൂപ കോമൺ ഇൻസെന്റീവും ലഭിക്കും.
സംസ്ഥാന ഭാഗ്യക്കുറിയുടെ ജനപ്രീതിയും പൊതുജനങ്ങളുടെ വിശ്വാസവും വർധിച്ചുവരുന്നതിന്റെ തെളിവാണ് വിവിധ ബംബർ ഭാഗ്യക്കുറികളുടെ ടിക്കറ്റ് വിൽപ്പനയിലെ മികച്ച നേട്ടം. 45 ലക്ഷം ടിക്കറ്റുകൾ പുറത്തിറക്കിയ വിഷു ബംബർ, 40 ലക്ഷം ടിക്കറ്റുകൾ പുറത്തിറക്കിയ മൺസൂൺ ബംബർ, 90 ലക്ഷം ടിക്കറ്റുകൾ പുറത്തിറക്കിയ തിരുവോണം ബംബർ എന്നിവയുടെ ടിക്കറ്റുകൾ പൂർണമായും വിറ്റഴിഞ്ഞിരുന്നു.
സമ്മാനത്തുക വർധിപ്പിച്ച് സമ്മാനഘടന കൂടുതൽ ആകർഷകമാക്കുന്നതിനും പൊതുജനങ്ങൾക്ക് വലിയ സമ്മാനങ്ങൾ നേടാനുള്ള അവസരം വർധിപ്പിക്കുന്നതിനുമായി സമ്മാനത്തുകയിൽ പരിഷ്കാരങ്ങൾ വരുത്തിയതാണ് ഈ നേട്ടങ്ങൾക്ക് കാരണം. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം തിരുവോണം ബംബർ ഒന്നാം സമ്മാനം 25 കോടി രൂപയിൽ നിന്ന് 30 കോടി രൂപയായും ക്രിസ്മസ് - ന്യൂ ഇയർ ബംബർ ഒന്നാം സമ്മാനം 20 കോടി രൂപയിൽ നിന്ന് 25 കോടി രൂപയായും ഉയർത്തി.
സംസ്ഥാന ഭാഗ്യക്കുറി മേഖലയെ കൂടുതൽ ജനകീയമാക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയാണ്. ഭാഗ്യക്കുറിയിലൂടെ ലഭിക്കുന്ന വരുമാനം സംസ്ഥാനത്തിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കും ആരോഗ്യ-സാമൂഹിക സുരക്ഷാ പദ്ധതികൾക്കും വിവിധ വികസന പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്ന പ്രധാന സ്രോതസ്സാണ്.
കാരുണ്യ, കാരുണ്യ പ്ലസ് ഭാഗ്യക്കുറികളുടെ വിൽപ്പന വരുമാനത്തിൽനിന്ന് കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിക്കായി 293.62 കോടി രൂപ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കഴിഞ്ഞ മാസം ഭാഗ്യക്കുറി വകുപ്പ് നൽകിയിരുന്നു.
പി.എൻ.എക്സ്. 4960/2026
- Log in to post comments