ലേലം ചെയ്യും
മേലേ കോഴിച്ചെനയില്‍ ക്ലാരി ആർ.ആർ.ആർ.എഫ് ബറ്റാലിയന്റെ അധീനതയിലുള്ള ഭൂമിയിലെ 97 കശുമാവുകളിൽനിന്ന് കശുവണ്ടി ശേഖരിക്കുന്നതിനുള്ള അവകാശവും തെങ്ങ് (47 എണ്ണം), മാവ് (40), പ്ലാവ് (16), പുളി (2), നെല്ലി (1), ഞാവൽ (5) തുടങ്ങിയ ഫലവൃക്ഷങ്ങളിൽനിന്ന് കായ്ഫലങ്ങൾ ശേഖരിക്കുന്നതിനുമുള്ള അവകാശവും ഡിസംബർ മൂന്നിന് രാവിലെ 11-ന് ആർ.ആർ.ആർ.എഫ് ബറ്റാലിയൻ ആസ്ഥാനത്ത് ലേലം ചെയ്യും. 2027 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലേക്കുള്ള അവകാശമാണ് ലേലം ചെയ്യുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കശുമാവുകളുടെ ആദായത്തിന് 3,000 രൂപയും ഫലവൃക്ഷങ്ങളുടെ ആദായത്തിന് 2,000 രൂപയും നിരതദ്രവ്യമായി ലേല ദിവസം രാവിലെ 11-ന് മുമ്പായി ആർ.ആർ.ആർ.എഫ് ക്യാഷ്യർ മുൻപാകെ അടച്ച് രസീത് വാങ്ങണം. സീൽ വെച്ച ദർഘാസുകൾ സമർപ്പിക്കുന്നവർ കമാൻഡന്റ്, ആർ.ആർ.ആർ.എഫ് എന്ന പേരിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നുള്ള നിശ്ചിത തുകയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം ഡിസംബർ രണ്ടിന് വൈകീട്ട് അഞ്ചിന് മുമ്പായി 'കമാൻഡന്റ്, ആർ.ആർ.ആർ.എഫ്, വാളക്കുളം പി.ഒ, മലപ്പുറം - 676508' എന്ന വിലാസത്തിൽ ലഭിക്കത്തക്കവിധം അയക്കണം. വിവരങ്ങൾക്ക് ഫോൺ: 0494 2489398.
- Log in to post comments