ഓറഞ്ച് ദ വേള്‍ഡ്' കാമ്പയിന്‍ സന്ദേശ റാലിയും ജില്ലാതല ഉദ്ഘാടനവും ഇന്ന്(25)
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും ലിംഗ വിവേചനം അവസാനിപ്പിക്കുന്നതിനും വനിതാ ശിശു വികസന വകുപ്പ് നവംബര്‍ 25 മുതല്‍ ഡിസംബര്‍ 10 വരെ സംഘടിപ്പിക്കുന്ന 'ഓറഞ്ച് ദ വേള്‍ഡ്' കാമ്പയിന്റെ ഭാഗമായുള്ള സന്ദേശ റാലി ഇന്ന്(25) രാവിലെ 8ന് ഹൈസ്കൂൾ ജംഗ്ഷനിൽ ജില്ലാ കലക്ടര്‍ ആനി ജൂലാ തോമസ് ഫ്ലാഗ് ഓഫ് ചെയ്യും. ഹൈസ്കൂൾ ജംഗ്ഷൻ മുതൽ കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂൾ വരെയാണ് റാലി. തുടർന്ന് കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ട്രിനിറ്റി ലൈസിയം സ്‌കൂളില്‍ രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ലതാദേവി നിര്‍വഹിക്കും. ഡെപ്യൂട്ടി മേയര്‍ ഉദയ സുകുമാരൻ അധ്യക്ഷയാകുന്ന ചടങ്ങിൽ ജില്ലാ കലക്ടർ വിശിഷ്ടാതിഥിയാകും. സബ് കലക്ടർ ഡോ. എസ് മോഹനപ്രിയ, ജില്ലാ വിമന്‍സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ജയിൻ ആൻസൽ ഫ്രാൻസിസ്, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ടിജു റേച്ചൽ തോമസ്, കൊല്ലം റോട്ടറി ക്ലബ് പ്രസിഡന്റ് നിസാം അബ്ദുൾ റഹ്മാൻ തുടങ്ങിയവര്‍ പങ്കെടുക്കും. തുടർന്ന് കോളേജ് വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും.
- Log in to post comments