Skip to main content

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്കെതിരെ ഏകദിന ശിൽപ്പശാല നവംബർ 26-ന്*

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ആചരിക്കുന്ന 'ഓറഞ്ച് ദ വേൾഡ് ക്യാമ്പയിന്റെ' ഭാഗമായി തൃശ്ശൂരിൽ ഏകദിന ശിൽപ്പശാല സംഘടിപ്പിക്കുന്നു. നവംബർ 26-ന് രാവിലെ 9:30-ന് തൃശ്ശൂർ കളക്ടറേറ്റിലെ ജില്ലാ പ്ലാനിംഗ് ഓഫീസ് ഹാളിലാണ് ശിൽപ്പശാല നടക്കുന്നതെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫീസർ അറിയിച്ചു. "സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ അക്രമങ്ങൾ അവസാനിപ്പിക്കാൻ ഒന്നിക്കുക: നീതി ഉറപ്പാക്കുക, അതിജീവിച്ചവരെ സംരക്ഷിക്കുക, ശിക്ഷാവിമുക്തി അവസാനിപ്പിക്കുക" എന്നതാണ് ഈ വർഷത്തെ ക്യാമ്പയിൻ ആപ്തവാക്യം.

 

date