Post Category
പോലീസ് കോൺസ്റ്റബിൾ കായികക്ഷമതാ പരീക്ഷാ തീയതി മാറ്റി*
കേരള പോലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ (ട്രെയിനി) (എ.പി.ബി) (കാറ്റഗറി നമ്പർ 563/2025) തസ്തികയുടെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിൽ നവംബർ 26, 27 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന കായികക്ഷമതാ പരീക്ഷ മാറ്റി നിശ്ചയിച്ചു. ഇന്ത്യൻ രാഷ്ട്രപതിയുടെ തൃശ്ശൂർ സന്ദർശനവുമായി ബന്ധപ്പെട്ട് പരീക്ഷ യഥാക്രമം ഡിസംബർ മൂന്ന്, നാല് തീയതികളിലേക്കാണ് മാറ്റിയത്. അന്നേ ദിവസങ്ങളിൽ ഹാജരാകേണ്ട ഉദ്യോഗാർത്ഥികൾ നവംബർ 26, 27 തീയതികളിലെ കായികക്ഷമതാ പരീക്ഷയ്ക്കായി അനുവദിച്ച അഡ്മിഷൻ ടിക്കറ്റ്, അംഗീകൃത തിരിച്ചറിയൽ രേഖയുടെ അസ്സൽ, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം പുതുക്കിയ പരീക്ഷാ ദിവസം രാവിലെ 5.30-നകം രാമവർമ്മപുരം ഡി.എച്ച്.ക്യു ക്യാമ്പ് പരേഡ് ഗ്രൗണ്ടിലെ പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകണമെന്ന് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ തൃശ്ശൂർ ജില്ലാ ഓഫീസർ അറിയിച്ചു.
date
- Log in to post comments