Skip to main content

കറവപ്പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണ പദ്ധതിക്ക് തുടക്കമായി*

പൂമംഗലം ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയ കറവപ്പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമസഭകൾ വഴി അപേക്ഷകൾ സ്വീകരിച്ച് തയ്യാറാക്കിയ പട്ടികയിലുള്ള 40 ക്ഷീരകർഷകർക്കാണ് പ്രയോജനം ലഭിക്കുന്നത്. കേരള ഫീഡ്സിന്റെ 'എലൈറ്റ്' കാലിത്തീറ്റ 50 ശതമാനം സബ്സിഡി നിരക്കിൽ ഓരോ കർഷകനും പ്രതിമാസം രണ്ട് ചാക്ക് വീതം നവംബർ മുതൽ മാർച്ച് വരെയുള്ള അഞ്ച് മാസത്തേക്ക് ലഭിക്കും. കൽപറമ്പ് ക്ഷീരോൽപാദക സഹകരണ സംഘം മുഖേനയാണ് വിതരണം. വാർഡ് മെമ്പർ ജൂലി ജോയ് അധ്യക്ഷത വഹിച്ചു. വെറ്ററിനറി സർജൻ ഡോ. സിജോ ജോസഫ് കൊടിയൻ പദ്ധതി വിശദീകരണം നടത്തി. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ പി.ബി. മനോജ് കുമാർ സ്വാഗതവും കൽപറമ്പ് ക്ഷീരോൽപാദക സംഘം സെക്രട്ടറി സന്ധ്യ നന്ദിയും പറഞ്ഞു.

 

date