ആരോഗ്യ സേവനങ്ങൾക്ക് പുത്തൻ കരുത്ത് വയലാർ ജനകീയ ആരോഗ്യ കേന്ദ്രം മെയിൻ സെന്റർ നിർമ്മാണം തുടരുന്നു
വയലാർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള ജനകീയ ആരോഗ്യ കേന്ദ്രം (ആയുഷ്മാൻ ആരോഗ്യ മന്ദിർ) മെയിൻ സെന്ററിനായി പുതിയ കെട്ടിടനിർമ്മാണം പുരോഗമിക്കുന്നു. നാഷണൽ ഹെൽത്ത് മിഷന്റെ (എൻ.എച്ച്.എം) മേൽനോട്ടത്തിൽ 55 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
അടിസ്ഥാന ആരോഗ്യ പരിരക്ഷാ സേവനങ്ങൾ ജനങ്ങൾക്ക് കൂടുതൽ ഫലപ്രദമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ സൗകര്യങ്ങളാണ് കേന്ദ്രത്തിൽ ഒരുക്കുന്നത്. ഒരു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, പബ്ലിക് ഹെൽത്ത് നേഴ്സ്, മിഡ്- ലെവൽ സർവീസ് പ്രോവൈഡർ,ആശമാർ എന്നിവരുടെ സേവനം കേന്ദ്രത്തിൽ ലഭ്യമായിരിക്കും.
അടിസ്ഥാന ആരോഗ്യ പരിരക്ഷ, മാതൃ-ശിശു ആരോഗ്യ സംരക്ഷണം, പ്രതിരോധ കുത്തിവെയ്പ്പുകൾ, ജീവിതശൈലി രോഗപ്രതിരോധം, പകർച്ചവ്യാധി നിയന്ത്രണം, സാന്ത്വന പരിചരണം എന്നിവയ്ക്കൊപ്പം കൗമാരക്കാർക്കുള്ള ക്ലാസുകളും യോഗ പരിശീലനവും കേന്ദ്രത്തിൽ ഒരുക്കും. 16 വാർഡുകളുള്ള വയലാർ പഞ്ചായത്തിൽ 5 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിച്ചുവരുന്നു.
- Log in to post comments