Skip to main content
ജില്ലാ കേരളോത്സവം സംഘാടക സമിതി രൂപീകരിച്ചു

ജില്ലാ കേരളോത്സവം സംഘാടക സമിതി രൂപീകരിച്ചു

കണ്ണൂർ ജില്ലാ കേരളോത്സവം സംഘാടക സമിതി രൂപീകരിച്ചു.
ചെറുകുന്ന് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  ആർ ബബിതകുമാരി അദ്ധ്യക്ഷനായി. 

ജില്ലയിലെ എം പി മാർ, എം എൽ എ മാർ,കണ്ണൂർ കോർപ്പറേഷൻ മേയർ,ജില്ലാ കലക്ടർ എന്നിവർ രക്ഷാധികാരികളായും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ബിനോയ് കുര്യൻ ചെയർമാനും സെക്രട്ടറി 
പി ടി പ്രസാദ് ജനറൽ കൺവീനറുമായുള്ള 301 അംഗ ജനറൽ കമ്മിറ്റിയെയും വിവിധ സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു. 

ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴ്സൻമാരായ പി രവീന്ദ്രൻ,എ പ്രദീപൻ,കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ വി രാധാകൃഷ്ണൻ,ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മോഹനൻ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം വി ഷിമ,വി വി പവിത്രൻ,പി വി ജയശ്രീ ടീച്ചർ ,ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ ബിനു,ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ പ്രസീത എന്നിവർ സംസാരിച്ചു.
 

date