*ലോക ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സ്: ബോധവത്കരണ സെമിനാര്‍ *
ആരോഗ്യവകുപ്പ് വയനാട് ഗവ മെഡിക്കല്‍ കോളേജിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സ് (എ.എം.ആര്‍) ബോധവത്കരണ വാരാചരണത്തിന്റെ ഭാഗമായി ജില്ലാതല ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. മെഡിക്കല്‍ കോളേജ് ന്യൂ സ്‌കില്‍ ലാബില്‍ നടന്ന പരിപാടി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. യു അനുജ ഉദ്ഘാടനം ചെയ്തു. ഏകാരോഗ്യം ഒരുമിച്ചുള്ള ഇടപെടല്‍, എ.എം.ആര്‍ പ്രതിരോധിക്കുക എന്ന സന്ദേശത്തെ അടിസ്ഥാനമാക്കി വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു. ആന്റിമൈക്രോബിയല്‍ പ്രതിരോധവും വയനാടും, ആന്റിബയോട്ടിക്കുകളുടെ യുക്തിസഹമായ ഉപയോഗം, ക്ഷയരോഗത്തിന്റെ ഭീഷണി-സ്മാര്‍ട്ട് ഡയഗ്‌നോസ്റ്റിക്‌സും ശക്തമായ സ്റ്റീവാര്‍ഡ്ഷിപ്പും, ആന്റി മൈക്രോബിയല്‍ സ്റ്റീവാര്‍ഡ്ഷിപ്പിലെ നിര്‍ണായക പങ്കാളിത്തം എന്നീ വിഷയങ്ങളില്‍ ഡോ. എച്ച് ശ്രീനാഥ്, ഡോ വിനീത് ഗ്ലാഡ്‌സണ്‍, ഡോ. ഇ. ജ്യോതി, ഡോ. സി.പി ഫൈറോസ എന്നിവര്‍ ക്ലാസെടുത്തു. ആരോഗ്യവകുപ്പ് ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ വിഭാഗത്തിന്റെ ഏകോപനത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. മോഹന്‍ലാല്‍ ജാതവേദസ് അധ്യക്ഷ
നായി. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. മീരാ ജോര്‍ജ്, ഡോ. എ.പി ബൈജു, മെഡിക്കല്‍ കോളേജ് എ.എം.ആര്‍ നോഡല്‍ ഓഫീസര്‍ ഡോ. എ.പി ബൈജു, നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പാള്‍ കെ.കെ റസിയ, ആര്‍.എം.ഒ ഡോ. ഫെസിന്‍, ജില്ലാ എ.എം.ആര്‍ നോഡല്‍ ഓഫീസര്‍ ഡോ. എച്ച്. ശ്രീനാഥ്, നഴ്‌സിങ് സൂപ്രണ്ട് ബിനി മോള്‍, എ.എം.ആര്‍ ഇന്‍-ചാര്‍ജ് നഴ്‌സിങ് ഓഫീസര്‍ ബോബി ജോസഫ് എന്നിവര്‍ സംസാരിച്ചു.
- Log in to post comments