Skip to main content

*ഗതാഗത നിയമത്തില്‍ ബോധവത്കരണം*

 കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പവര്‍ബ്രിഗേഡ് വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വിതരണവും ഗതാഗത നിയമ ബോധവത്കരണവും സംഘടിപ്പിച്ചു. ഗതാഗത നിയമ ബോധവത്കരണത്തിന്റെ ഭാഗമായി രക്ഷിതാക്കള്‍ക്ക് ക്വിസ് മത്സരവും സംഘടിപ്പിച്ചു. പവര്‍ബ്രിഗേഡ് വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം വിതരണം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം. വിവേകാനന്ദന്‍ നിര്‍വഹിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളായ കെ.എസ് ശ്യാല്‍, അജിത് കാന്തി എന്നിവര്‍ രക്ഷിതാക്കള്‍ക്കായി ബോധവത്കരണ ക്ലാസുകള്‍ നയിച്ചു. പവര്‍ബ്രിഗേഡ് കോ-ഓര്‍ഡിനേറ്റര്‍ കെ ഷാജി, ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ വി ആതിര, കരിയര്‍ ഗൈഡ് കെ പ്രസാദ്, വിദ്യാര്‍ത്ഥി ലീഡര്‍മാരായ ആര്‍ പ്രണേഷ്, ശ്രുതി കൃഷ്ണ എന്നിവര്‍ സംസാരിച്ചു.

date