Skip to main content

ട്രൈബൽ പാരാമെഡിക്സ് ട്രെയിനി

ട്രൈബൽ പാരാമെഡിക്സ് ട്രെയിനി നിയമനത്തിനായി പട്ടികവർഗ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നഴ്സിംഗ് ഉൾപ്പെടെയുള്ള വിവിധ പാരാമെഡിക്കൽ യോഗ്യതയുള്ള പട്ടികവർഗ ഉദ്യോഗാർഥികൾക്ക് മികച്ച തൊഴിലവസരം കരസ്ഥമാക്കുവാൻ പ്രവൃത്തിപരിചയം നൽകുക, ആരോഗ്യകേന്ദ്രങ്ങളെ ട്രൈബൽ സൗഹൃദമാക്കുക, ഗോത്രവർഗ മേഖലകളിലെ ആരോഗ്യ സേവന ലഭ്യത ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പ്രായപരിധി 21-35 വയസ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത, മാർക്ക് ലിസ്റ്റുകൾ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അതത് ജില്ലകളിലെ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ് ഐ.ടി.ഡി പ്രൊജക്ട് ഓഫീസ് എന്നിവിടങ്ങളിൽ നേരിട്ടോ തപാലിലോ സമർപ്പിക്കണം. അവസാന തീയതി ഡിസംബർ അഞ്ച്. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ജില്ലകളിലെ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസുകൾ, ഐ.ടി.ഡി.പി പ്രോജക്റ്റ് ഓഫീസുകൾ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നും വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.stdd.kerala.gov.in) നിന്നും ലഭിക്കും. ഫോൺ: 0471 2304594, 0471 2303229.

പി.എൻ.എക്‌സ്. 4982/2026

date