അമ്പലപ്പുഴ ബ്ലോക്ക്തല കേരളോത്സവം ഡിസംബർ 5, 6 തീയതികളിൽ
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബ്ലോക്ക്തല കേരളോത്സവം ഡിസംബർ 5, 6 തീയതികളിൽ വിവിധ വേദികളിലായി നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ്. എം. പുറക്കാട് അറിയിച്ചു. ഡിസംബർ 5-ന് രാവിലെ 9 മണിക്ക് വണ്ടാനം റ്റി.ഡി.എം.സി. ഗ്രൌണ്ടിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ കേരളോത്സവം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ്. എം. പുറക്കാട് അധ്യക്ഷത വഹിക്കും. വണ്ടാനം റ്റി.ഡി.എം.സി. ഗ്രൌണ്ട്, ജ്യോതി നികേതൻ സ്കൂൾ & ഇൻഡോർ കോർട്ട്, ബുൾബൂൾ ഗ്രൌണ്ട്, (പറവൂർ G.H.S.S-ന് തെക്കുവശം) N.S.S., U.P.S, പുന്നപ്ര, കാർമൽ പോളിടെക്നിക്, പുന്നപ്ര, രാജാ കേശവ ദാസ് സ്വിമ്മിംഗ് പൂൾ, ആലപ്പുഴ, N.S.S., U.P.S, & ജെ.ബി. സ്കൂൾ പുന്നപ്ര എന്നിവയാണ് വിവിധ മത്സരങ്ങളുടെ വേദികൾ. ഡിസംബർ 6-ന് വൈകുന്നേരം 4 മണിക്ക് കുറവന്തോട് പഴയ നടക്കാവ് റോഡിൽ നിന്നും ആരംഭിക്കുന്ന വർണ്ണാഭമായ റാലിയോടെ മത്സരങ്ങൾ സമാപിക്കും. തുടർന്ന് N.S.S., U.P.S, പുന്നപ്ര വെച്ച് നടക്കുന്ന സമാപന സമ്മേളനവും, സമ്മാനദാനവും അമ്പലപ്പുഴ എം.എൽ.എ.. ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും.
- Log in to post comments