Skip to main content

ഓറഞ്ച് ദ വേൾഡ്' ക്യാമ്പയിൻ: ജില്ലാതല ഉദ്ഘാടനം നടന്നു*

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന 'ഓറഞ്ച് ദ വേൾഡ്' ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം സാജൻ കൊടിയൻ നിർവഹിച്ചു. മാള കാർമൽ കോളേജിലെ വിമെൻ സെല്ലിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച റാലി ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ടാണ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തത്. ഐക്യരാഷ്ട്രസഭയുടെ 'ഓറഞ്ച് ദ വേൾഡ്' പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് വനിത ശിശുവികസന വകുപ്പ് പരിപാടികൾ ആവിഷ്‌കരിച്ചിരിക്കുന്നത്.

റാലിയ്ക്ക് ശേഷം കാർമൽ കോളേജ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബും സ്ത്രീധന നിരോധനവുമായി ബന്ധപ്പെട്ട സ്കിറ്റും അവതരിപ്പിച്ചു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സിഗ്‌നേച്ചർ ക്യാമ്പയിൻ മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

മാള കാർമൽ കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ റിനി റാഫേൽ അധ്യക്ഷത വഹിച്ചു.  മാള ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു എടത്താടൻ, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയർപേഴ്സൺ സെലിൻ ജെയിംസ്, മാള ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബൈജു പാറേക്കാട്ട്, ഡെൻസി ഡെൻപോൾ, ഫാത്തിമ നിസാർ, ധന്യ ദേവദാസ്, ബിന്ദു റപ്പായി, മാള ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നിത ജോഷി, ടി.കെ. ജനീഷ്, ജില്ലാ വനിതാ ശിശു വികസന ഓഫീസർ പി. മീര, പ്രോഗ്രാം ഓഫീസർ എൻ. ദിവ്യ, വിമെൻ പ്രൊട്ടക്ഷൻ ഓഫീസർ സി.ജി. ശരണ്യ, ജൂനിയർ സൂപ്രണ്ട് കെ.എൽ. ഷൈജു, മാള ശിശു വികസന പദ്ധതി ഓഫീസർ ബിന്ദു ആന്റണി, വനിതാ ശിശു വികസന വകുപ്പ് ജീവനക്കാർ, കാർമൽ കോളേജ് അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

date