Post Category
അറിയിപ്പ്
പെരിയാർ, മൂവാറ്റുപുഴ എന്നീ നദികളിലെ മണൽ വാരൽ നടത്തുന്നത് സംബന്ധിച്ച കരട് ജില്ലാ സർവ്വേ റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://ernakulam.nic.in ൽ ഒരു മാസക്കാലത്തേക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഈ റിപ്പോർട്ടിന്മേൽ പൊതുജനങ്ങൾക്കുള്ള ആക്ഷേപങ്ങളും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഒരു മാസത്തിനുള്ളിൽ ബന്ധപ്പെട്ട റവന്യൂ ഡിവിഷണൽ ഓഫീസർമാർക്ക് നൽകാവുന്നതാണ്. ഇവയുടെ പരിശോധനയ്ക്ക് വിധേയമാക്കി തുടർനടപടികൾ സ്വീകരിക്കും.
date
- Log in to post comments