Skip to main content

സഹായഹസ്തം പദ്ധതി: വിധവകൾക്ക് സ്വയംതൊഴിലിന് 30,000 രൂപ ധനസഹായം*

 വിധവകളായ സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം ലക്ഷ്യമാക്കി വനിത ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന 'സഹായഹസ്തം' പദ്ധതിയിലേക്ക് 2026-27 വർഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. 55 വയസ്സിന് താഴെ പ്രായമുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിധവകൾക്ക് സ്വയംതൊഴിൽ ചെയ്ത് വരുമാനം കണ്ടെത്തുന്നതിനായി ഒറ്റത്തവണയായി 30,000 രൂപയാണ് ധനസഹായം നൽകുന്നത്.  

 അപേക്ഷകരുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം. ഓൺലൈൻ വഴി മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ. നവംബർ 30 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് വനിത ശിശു വികസന വകുപ്പിന്റെ www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസർ അറിയിച്ചു.  
 

date