തലപ്പിള്ളിയിൽ ‘പ്രയുക്തി ജോബ് ഫെയർ’ നവംബർ 28-ന്*
തലപ്പിള്ളി മോഡൽ കരിയർ സെന്ററിന്റെയും ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ ‘പ്രയുക്തി ജോബ് ഫെയർ’ സംഘടിപ്പിക്കുന്നു. നവംബർ 28-ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ വടക്കാഞ്ചേരി ഗവൺമെന്റ് ഓഫീസ് ബിൽഡിംഗ് കോംപ്ലക്സിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന തലപ്പിള്ളി മോഡൽ കരിയർ സെന്റർ കോൺഫറൻസ് ഹാളിലാണ് മേള നടക്കുന്നത്.
പത്താംക്ലാസ്, പ്ലസ് ടു, ഡിപ്ലോമ, ബിരുദം, ബിരുദാനന്തരബിരുദം, എം.ബി.എ. എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തവർക്കും ചെയ്യാത്തവർക്കും മറ്റ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തവർക്കും പങ്കെടുക്കാവുന്നതാണ്. ഓൺസ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കും. ഇമെയിൽ- mccthalappilly.ncs@gmail.com. ഫോൺ- 04884-235660, 9605808314.
- Log in to post comments