പ്രഥമശുശ്രൂഷാ പരിശീലനം
അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾക്കായി എം.ഇ.എസ് മെഡിക്കൽ കോളേജ് ആശുപത്രിയുടെ നേതൃത്വത്തിൽ പ്രഥമശുശ്രൂഷാ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. എം.പി നാരായണമേനോൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എം.ഇ.എസ് മെഡിക്കൽ കോളേജ് ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. ഹമീദ് ഫസൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷബീർ കറമുക്കിൽ അധ്യക്ഷത വഹിച്ചു.
എം.ഇ.എസ് ആരോഗ്യഗ്രാമം പദ്ധതിയുടെ ഭാഗമായി അപകടങ്ങൾ, അടിയന്തര ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ നൽകേണ്ട പ്രാഥമിക പരിചരണങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് പരിശീലനം നൽകിയത്. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലേക്കും അവബോധം വ്യാപിപ്പിക്കുന്നതിനായി വായനശാലകൾ, ക്ലബ്ബുകൾ, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങിയവ മുഖേന തുടർപരിശീലനവും സംഘടിപ്പിക്കും. ജനപ്രതിനിധികൾ, എം.ഇ.എസ് മാനേജിങ് കമ്മിറ്റി അംഗങ്ങൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments