Skip to main content

ക്ലീൻ ഷോട്ട് 2.0: അങ്ങാടിപ്പുറത്ത് സംയുക്ത പരിശോധന; അഞ്ച് സ്ഥാപനങ്ങൾക്ക് നോട്ടീസ്

'ക്ലീൻ ഷോട്ട് 2.0' ക്യാമ്പയിന്റെ ഭാഗമായി അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലും ഭക്ഷ്യസുരക്ഷാ, ആരോഗ്യ, പഞ്ചായത്ത് വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി. ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ, കൂൾബാറുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച അഞ്ച് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും പിഴ ചുമത്തുകയും ചെയ്തു. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാത്തതും മാലിന്യസംസ്കരണ സംവിധാനങ്ങൾ കൃത്യമായി പാലിക്കാത്തതുമായ സ്ഥാപനങ്ങൾക്ക് താക്കീത് നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും പരിശോധനാ സംഘം അറിയിച്ചു.
മങ്കട ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ ജസീല, സലീം, ആരോഗ്യവകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർ ശാന്തിഭൂഷൺ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുരേഷ്, ശാലിനി, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർമാരായ ജിജി, സുധീഷ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

date