Post Category
നിറവ് മുണ്ടേരി ഫെസ്റ്റിന് തുടക്കമായി
മുണ്ടേരി ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന 'നിറവ് മുണ്ടേരി ഫെസ്റ്റ്' നവംബർ 27 മുതൽ ഡിസംബർ 6 വരെ കുടുക്കിമൊട്ട പരിസരത്ത് നടത്തും.
അഡ്വ.ടി ഒ മോഹനൻ എം എൽ എ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.വൈവിധ്യമാർന്ന സ്റ്റാളുകൾ, സാംസ്കാരിക മേള, ഭക്ഷ്യമേള, വിപണനമേള തുടങ്ങി നിരവധി പരിപാടികളാണ് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കുന്നത്. വയോജനങ്ങൾ, ഭിന്നശേഷിക്കാർ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വിവിധ കലാപരിപാടികളും അരങ്ങേറും. ഫോക്ലോർ, ജനമൈത്രി പോലീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പരിപാടികളും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കും.
date
- Log in to post comments