Skip to main content
പരിചമുട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ദ്വാരക സേക്രഡ് ഹാർട്ട് സ്കൂൾ ടീം പരിശീലകൻ സുനിൽ അബ്രഹാമിനും അധ്യാപകൻ ഫാദർ ബെന്നി ജോർജിനുമൊപ്പം

*പരിചമുട്ടില്‍ മികവ്; സംസ്ഥാന വേദിയിലേക്ക് ദ്വാരക സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍*

ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ പരിചമുട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ദ്വാരക സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍ സംസ്ഥാന കലോത്സവത്തിന് യോഗ്യത നേടി.  കേരളത്തിന്റെ പാരമ്പര്യ കലാരൂപങ്ങളിലൊന്നായ പരിചമുട്ട് ആദ്യമായാണ് മത്സര വേദിയില്‍ അവതരിപ്പിക്കുന്നതെന്ന് മത്സരാര്‍ത്ഥി  ബ്രിട്ടോ ബെനഡിക്ട് പറഞ്ഞു. വാളും പരിചയും ഉപയോഗിച്ച് യുദ്ധമുറകളുടെ ചുവടുകളും താളവും സമന്വയിപ്പിച്ചാണ്  കലാരൂപം അവതരിപ്പിക്കുന്നത്. ധൈര്യം, കായികക്ഷമത, ഐക്യം, താളബോധം എന്നിവയുടെ മനോഹരമായ ആവിഷ്‌കാരം കൂടിയാണ് പരിചമുട്ട്. വിദ്യാര്‍ത്ഥികള്‍ നൂറുശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തിയെന്ന്  അധ്യാപകനായ ഫാദര്‍ ബെന്നി ജോര്‍ജു പറഞ്ഞു. സുനില്‍ അബ്രഹാമിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ പരിശീലനം നേടിയത്. അകിഫ് ഫൈസി മുഹമ്മദ് അലി, ബ്രിട്ടോ ബെനഡിക്ട്, അനന്തകൃഷ്ണ, ഡിവിന്‍ ജോ, ബാസിം അബ്ദുള്ള, നെസ്വിന്‍ ജോസഫ്, അര്‍ണവ് കൃഷ്ണ, മുഹമ്മദ് നിഹാല്‍ എന്നിവരാണ് ടീമംഗങ്ങള്‍. സംസ്ഥാന കലോത്സവ വേദിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള ആവേശത്തിലാണ് വിദ്യാര്‍ഥികള്‍.

 

date