Skip to main content

ജോബ് ഫെയർ

നോർത്ത് പറവൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും മോഡൽ കരിയർ സെന്ററിന്റെയും ആഭിമുഖ്യത്തിൽ നവംബർ 30ന് തൊഴിൽമേള സംഘടിപ്പിക്കുന്നു. രാവിലെ 10.30ന് നോർത്ത് പറവൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടക്കുന്ന തൊഴിൽമേളയിൽ സ്വകാര്യ മേഖലയിലെ തൊഴിലുടമകൾ പങ്കെടുക്കും. പ്ലസ്ടു, ഡിഗ്രി, മൂന്ന് വർഷത്തെ ഡിപ്ലോമ എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ള 18നും 38നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്, ഗ്രൂപ്പ് ലോൺ കളക്ഷൻ എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ഫോൺ: 0484 2440066

date