Post Category
പൊതുതെരഞ്ഞെടുപ്പ്: കോള്‍ സെന്റര്‍ ആരംഭിച്ചു
2019 ലെ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം കലക്ടറേറ്റ് ഇലക്ഷന്‍ വിഭാഗത്തില്‍ ജില്ലാ ടോള്‍ ഫ്രീ കോള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ കലക്ടര്‍ അമിത് മീണ കോള്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. ഇലക്ഷന്‍ വിഭാഗവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങള്‍ക്കും ജില്ലാ കേന്ദ്രത്തിലേക്ക് പൊതു ജനങ്ങള്‍ക്കു സൗജന്യമായി 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം.
date
- Log in to post comments